ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ ഗൂഢാലോചന നടന്നു; മുൻ വിവരാവകാശകമ്മിഷണറിന്റെ വെളിപ്പെടുത്തൽ 

SEPTEMBER 25, 2026, 10:19 PM

തിരുവനന്തപുരം: സിനിമാരംഗത്തെ സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തുറന്നുകാട്ടുന്ന ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തൽ. 

 മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകാതിരിക്കാൻ കമ്മിഷന്റെ മൂന്നംഗബെഞ്ച് രൂപവത്കരിച്ചെന്നും മുൻ വിവരാവകാശകമ്മിഷണർ ഡോ. എ. അബ്ദുൾഹക്കീമിന്റെ തുറന്നുപറച്ചിൽ.  അബ്ദുൾ ഹക്കീം രചിച്ച 'മലയാള സിനിമ: ഹേമാ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും' എന്ന പുസ്തകത്തിലൂടെയാണ്  വെളിപ്പെടുത്തൽ. 

വ്യക്തിസുരക്ഷയെ ബാധിക്കാത്തവിധം ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ 2024 ജൂലായ് അഞ്ചിന് വിധി പുറപ്പെടുവിച്ചത് അന്നത്തെ വിവരാവകാശ കമ്മിഷണറായിരുന്ന ഡോ. അബ്ദുൾ ഹക്കീമായിരുന്നു. ഇത് അനുസരിച്ച് മുഴുവൻ പകർപ്പും സർക്കാർ നൽകിയില്ലെന്ന പരാതി വന്നപ്പോൾ, അവ പുറത്തുവിടാതിരിക്കാൻ മുഖ്യ വിവരാവകാശ കമ്മിഷണറുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നാണ് ഹക്കീമിന്റെ വെളിപ്പെടുത്തൽ. 

vachakam
vachakam
vachakam

പുസ്തകത്തിലെ 'മൂന്നംഗ ഡിവിഷൻ ബെഞ്ച് എന്ന ചതി' എന്ന അധ്യായത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പാർവതി, റിമ ഉൾപ്പടെയുള്ളവർ സ്വന്തം കരിയർ വരെ അപകടത്തിലാക്കി എനിക്ക് വേണ്ടി സംസാരിച്ചു- ചിന്മയി റിപ്പോർട്ടിലെ 233 പേജുകൾക്ക് ഫീസീടാക്കി, 228 പേജുകൾ മാത്രമാണ് നൽകിയതെന്നും 49 മുതൽ 53 വരെയുള്ള പേജുകളിലെ 15 ഖണ്ഡികകൾ വെട്ടിമാറ്റിയെന്നും അപേക്ഷകർ പരാതിപ്പെട്ടിരുന്നു. ഇതിൽ ഒരാളുടെ പരാതി നേരിട്ട് മുഖ്യ വിവരാവകാശ കമ്മിഷണർക്കു ലഭിച്ചെങ്കിലും കേസ് പരിഗണിക്കുന്ന തനിക്കു കൈമാറിയില്ല. തനിക്കുലഭിച്ച പരാതി പരിഗണിച്ചപ്പോൾ സാംസ്കാരികവകുപ്പ് പൂർണരൂപത്തിലുള്ള ഹേമാ കമ്മിറ്റി റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകി.

ഉത്തരവ് പുറപ്പെടുവിക്കാനിരിക്കേ, വിദേശത്തുള്ള മുഖ്യ കമ്മിഷണർ മറ്റൊരു അപേക്ഷകൂടി തന്റെ പക്കലുണ്ടെന്നും ഒരാഴ്ചത്തേയ്ക്കു വിധി മാറ്റിെവക്കണമെന്നും ഫോണിലൂടെ ആവശ്യപ്പെട്ടു. കേസ് മാറ്റിവെച്ചെങ്കിലും അതൊരു ചതിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. ആ കേസ് കേൾക്കാൻ തന്നെ അനുവദിച്ചില്ല. പകരം ചരിത്രത്തിൽ ആദ്യമായി മൂന്നു പേരുള്ള ഡിവിഷൻ ബെഞ്ചുണ്ടാക്കി. അഭിപ്രായഭിന്നത വന്നാൽ ഭൂരിപക്ഷ തീരുമാനമെന്നു പറയാൻ വേണ്ടിയായിരുന്നു അത്.

കമ്മിഷന്റെ സമ്പൂർണയോഗത്തിൽ വിഷയം ഉന്നയിച്ചപ്പോൾ അടുത്തവർഷം മേയ് വരെ നമ്മൾ അതിലൊന്നും ചെയ്യുന്നില്ലെന്നും അതുകഴിഞ്ഞ് ആലോചിക്കാമെന്നുമായിരുന്നു മുഖ്യ വിവരാവകാശ കമ്മിഷണറുടെ മറുപടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam