തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കുള്ള മോട്ടോര്‍ വാഹന നികുതിയിളവ് പരിധി ഉയര്‍ത്തുമെന്ന ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി. നികുതിയിളവ് പരിധി ഏഴ് ലക്ഷത്തില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തി. കേരള മോട്ടോർ വാഹന നികുതി നിയമത്തിൽ ഭേദഗതി വരുത്തി പുതിയ വിജ്ഞാപനം പുറത്തിറക്കി.
കൂടാതെ, ഇന്ന് ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ജില്ലയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും 60 ശതമാനത്തോളം പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും ബാക്കിയുള്ളവ പരിഹരിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി കട്ടപ്പനയില്‍ യുഡിഎഫ് സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'യോഗത്തില്‍ സംസാരിക്കുന്നതിനിടെ ചില മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിക്കുകയുണ്ടായി.
യുഡിഎഫ് തോറ്റുപോകുമെന്ന് പലരും പറഞ്ഞു. ഒരു ദിവസം അഞ്ച് ചാനലുകള്‍ സര്‍വേ നടത്തി. ഞങ്ങള്‍ തോറ്റുപോകുമെന്ന് പ്രവചിച്ചു. പക്ഷെ, ജനങ്ങളുടെ മനസ്സില്‍ യുഡിഎഫ് ആയിരുന്നു. അവര്‍ യുഡിഎഫിന് ഉജ്ജ്വലവിജയം നല്‍കി.' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
