മുഖ്യമന്ത്രി വി.ഡി സതീശനെ കട്ടപ്പന വാഴവരയിൽ കരിങ്കൊടി കാണിച്ച സംഭവം; യൂത്ത് ഫ്രണ്ട് എം നേതാക്കളടക്കം നാല് പേർ അറസ്റ്റിൽ

SEPTEMBER 25, 2026, 10:12 PM

ഇടുക്കി: മുഖ്യമന്ത്രി വി.ഡി സതീശനെ കട്ടപ്പന വാഴവരയിൽ കരിങ്കൊടി കാണിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ഫ്രണ്ട് എം നേതാക്കളടക്കം നാല് പേർ അറസ്റ്റിൽ. 

ചിന്നക്കനാലിലെ ആനത്താരകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടിക്കെതിരെയായിരുന്നു പ്രതിഷേധം നടത്തിയത്.കട്ടപ്പനയിലേക്ക് പോകുന്നതിനിടെ വാഴവരയിൽ വെച്ചാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. 

സംഭവത്തിൽ ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരെയാണ് കട്ടപ്പന പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. പിന്നീട് നാലുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.  

vachakam
vachakam
vachakam

അതേസമയം, പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന നിലപാടിലാണ് യൂത്ത് ഫ്രണ്ട് എം. സംഭവത്തിൽ കേരള കോൺഗ്രസ് എം നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam