യുഡിഎഫ് സർക്കാരിന് നന്ദിയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ 

SEPTEMBER 25, 2026, 6:56 PM

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയോഗിച്ചു. 

നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ. 

നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടി ചാക്കോ, സക്കരിയ, ആർഎസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ കബീർ, സാബു ശങ്കര്‍ ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു.

vachakam
vachakam
vachakam

അതേസമയം  കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാൻ പ്രയത്നിക്കുമെന്നും തനിക്ക് ഈ അവസരം തന്ന യുഡിഎഫ് സർക്കാരിന് നന്ദിയെന്നും ചലച്ചത്രി അക്കാദമി ചെയർമാൻ രവീന്ദ്രൻ പ്രതികരിച്ചു. തനിക്ക് ചലച്ചിത്ര മേളകളുമായി 40 വർഷത്തെ ബന്ധമുണ്ട്. തന്നെ ഏൽപ്പിച്ചത് ഒരു വലിയ ദൗത്യമാണ്. കഴിവിന്റെ പരമാവധി നൽകും. അഭിനയിച്ചതിൽ കൂടുതൽ കൊമേഴ്സിൽ സിനിമയാണെന്നും രവീന്ദ്രൻ പറഞ്ഞു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam