'സ്റ്റാലിന്‍ സര്‍, വായ തുറക്കൂ': വീരമണി ലൈംഗികാതിക്രമ കേസില്‍ എം.കെ സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്

SEPTEMBER 25, 2026, 8:19 AM

ചെന്നൈ: ബിസിനസുകാരനായ ആര്‍. വീരമണി ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ എ.ഐ.എ.ഡി.എം.കെയുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് ഡി.എം.കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് രംഗത്തെത്തി. ഈ വിഷയത്തില്‍ സ്റ്റാലിന്‍ മൗനം വെടിയണമെന്ന് വിജയ് ആവശ്യപ്പെട്ടു.

ഓഗസ്റ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ശാന്തി, ഭര്‍ത്താവ് മഹേന്ദ്ര സിംഹന്‍ എന്നിവര്‍ക്കൊപ്പം അറസ്റ്റിലായ ജെം ഗ്രാന്റൈറ്റ്‌സ് ചെയര്‍മാന്‍ ആര്‍. വീരമണിയെ കേന്ദ്രീകരിച്ചാണ് കേസ് നടക്കുന്നത്. മുന്‍ ഡി.എം.കെ ഭരണകാലത്ത് 2025 ഒക്ടോബറിലാണ് ശിശുഅവകാശ പ്രവര്‍ത്തകന്‍ നല്‍കിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഭരണകൂടം കേസ് മൂടിവെക്കുകയായിരുന്നുവെന്ന് വിജയ് ആരോപിച്ചു.

അടുത്തിടെ ടി.വി.കെ സര്‍ക്കാരിന്റെ കാലത്ത് സ്‌പെഷ്യല്‍ പോക്‌സോ കോടതി കേസ് അവസാനിപ്പിച്ച റിപ്പോര്‍ട്ട് തള്ളുകയും തുടര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതിജീവിതയായ പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംഭവ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത കൂടുതല്‍ സ്ത്രീകളെ തിരിച്ചറിഞ്ഞ് അവരുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേ, രാഷ്ട്രീയ വൈരികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കേസ് ഒതുക്കിത്തീര്‍ക്കാന്‍ പരസ്പരം സഹകരിക്കുകയാണെന്ന് വിജയ് ആരോപിച്ചു. തന്റെ കുടുംബത്തെ വിമര്‍ശിച്ചപ്പോള്‍ ക്ഷമിച്ചെങ്കിലും തമിഴ്നാട്ടിലെ സ്ത്രീകളെ അധിക്ഷേപിക്കുന്ന നിലപാട് സഹിക്കാനാവില്ലെന്നും ഇത്തരം നിലപാടുകളെ ശക്തമായി നേരിടുമെന്നും വിജയ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam