ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വേണമെന്ന ആവശ്യവുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 81-ാമത് സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് യുഎന്നില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നത് ഇനി അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രധാന സമിതികളില്‍ ഗ്ലോബല്‍ സൗത്തില്‍ നിന്നുള്ള രാജ്യങ്ങള്‍ക്ക് സ്ഥിരമോ അല്ലാത്തതോ ആയ പ്രാതിനിധ്യം അത്യാവശ്യമാണെന്ന് റഷ്യ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കും നാറ്റോ സഖ്യകക്ഷികള്‍ക്കും യുഎന്നില്‍ അമിത പ്രാതിനിധ്യമുണ്ട്. കൂടാതെ യുഎന്‍ സെക്രട്ടേറിയറ്റിലെ ഉന്നത പദവികള്‍ ഭൂരിഭാഗവും നാറ്റോ അംഗരാജ്യങ്ങളിലെ ഉദ്യോഗസ്ഥരാണ് കൈയ്യടക്കിവെച്ചിരിക്കുന്നത്. ഇത് സെക്രട്ടേറിയറ്റിന്റെ നിഷ്പക്ഷതയെയും സ്വതന്ത്ര പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുന്നുണ്ടെന്നും ലാവ്റോവ് കുറ്റപ്പെടുത്തി.
Russia FM LAVROV DEMANDS UN REFORM to ADD ‘REPRESENTATIVES from ASIA, AFRICA, LATIN AMERICA’
‘CANNOT ALLOW’ more WESTERN SEATS — ‘ALREADY OVERREPRESENTED’
‘Look at who occupying TOP RANKS of secretariat… significant positions… occupied by… nationals of… NATO member states’ https://t.co/L3j96ZNKcH— RT Intl (@RT_on_X) September 26, 2026
English summary
At the 81st session of the UN General Assembly in New York, Russian Foreign Minister Sergey Lavrov called for comprehensive structural reforms within the United Nations. He advocated for expanding representation in major bodies like the Security Council for countries across Asia, Africa, and Latin America—including India—to reflect modern geopolitical realities. Concurrently, Lavrov strongly opposed adding any more Western seats, arguing that Western nations and NATO members already hold an overrepresented share of power, including a dominant presence in top UN Secretariat positions that compromises the organization's neutrality.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
