തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന 'അമൃതംപൊടി'യിൽ നിന്നും പഞ്ചസാര പൂർണമായി ഒഴിവാക്കി പകരം ശർക്കര ഉൾപ്പെടുത്താൻ നിർദേശം നൽകി വനിതാ ശിശുവികസന വകുപ്പ്.
നിലവിൽ തയാറാക്കുന്ന ബാച്ച് കഴിഞ്ഞാൽ അടുത്ത ബാച്ച് നിർമാണം മുതൽ മധുരത്തിനായി കുറഞ്ഞ അളവിൽ ശർക്കര മാത്രമായിരിക്കും ചേർക്കുക. എന്നാൽ, കുട്ടികളുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള ഈ മാറ്റം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ ചില വലിയ ആശങ്കകളും ഉയർന്നുവരുന്നുണ്ട്.
ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുമ്പോൾ അത് കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്ന സമയപരിധി ഗണ്യമായി കുറയുമെന്നതാണ് പ്രധാന വെല്ലുവിളി.രണ്ടു വയസിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആർ കേന്ദ്ര സർക്കാരും നൽകുന്ന കർശന മാർഗനിർദേശം.
അതേസമയം, കുട്ടികളുടെ ആരോഗ്യം മുൻനിർത്തി അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് ഈ അടിയന്തര നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
