പത്തനംതിട്ട: പ്ലാസ്റ്റിക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ കുടുങ്ങി യുവാവിന്റെ വിരലുകൾ അറ്റു.
അതുമ്പുംകുളം കൊച്ചുമേലേതിൽ ഷിബുവിന്റെ (36) രണ്ട് വിരലുകളാണ് ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി അറ്റുപോയത്. കോന്നി അട്ടച്ചാക്കലിലാണ് സംഭവം.
കഴിഞ്ഞ ജൂലൈ 12നായിരുന്നു അപകടം. ഉടൻ തന്നെ ഷിബുവിനെ കോന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ഉടമ ആശുപത്രിയിൽ എത്തിയെങ്കിലും തുടർ ചികിത്സാ സഹായങ്ങൾ ലഭ്യമാക്കിയിട്ടില്ല എന്നാണ് പരാതി. രണ്ട് മാസം കഴിഞ്ഞിട്ടും സാമ്പത്തിക സഹായം നൽകാൻ തയ്യാറായിട്ടില്ലെന്നും ഷിബുവിന്റെ കുടുംബം ആരോപിക്കുന്നു.
ശമ്പളത്തിൽനിന്ന് മിച്ചം പിടിച്ച് നൽകുന്ന 5000 രൂപ മാത്രമാണ് ചികിത്സാ സഹായമായി ഷിബുവിന് ഉടമ നൽകിയതത്രേ. അപകടവിവരം കുടുംബത്തെ അറിയിക്കുന്നതിലും കമ്പനി അധികൃതർ വീഴ്ചവരുത്തി എന്നാണ് ആക്ഷേപം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
