പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

SEPTEMBER 25, 2026, 6:04 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ പീഡനം. തിരുവനന്തപുരം മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസുള്ളവരാണ് പ്രതികളെന്നാണ് വിവരം.

സ്‌കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി സംഭവം പുറത്തു പറഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ വിവരം വീട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. 

 പ്രതികളുടെ ഒരാളുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. മൂന്നുപേരും മാറി മാറി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.  മൂന്ന് പേർക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam