കോട്ടയം: മാസപ്പടി കേസിലെ സിഎംആർഎൽ ഡയറി വിവാദം മൂന്ന് മുന്നണികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളുള്ള ഡയറിക്കുറിപ്പുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിട്ടത് ബി.ജെ.പി നേതൃത്വത്തിന്റെ പൂർണ്ണ അനുവാദത്തോടെയാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് വ്യക്തമാക്കിയിരുന്നു. രേഖകൾ പുറത്തുവിട്ടതിൽ പാർട്ടിക്ക് അമർഷമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനും, മുഹമ്മദ് റിയാസിനും വീണയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കത്തു നല്‍കി 15 ദിവസത്തിനു ശേഷമാണ് എഫ്‌ഐആര്‍ ഇടാതെ പ്രാഥമിക അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിലെ ഒത്തുകളി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനാണ് രേഖകൾ പുറത്തുവിട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ഈ ഡയറി വിവാദത്തിൽ വി മുരളീധരൻ പരാതി കൊടുത്തെന്ന് തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം നിർത്തുമെന്ന് ഷോൺ ജോർജ് പറഞ്ഞു. ഈ പരാതി ശക്തമായി മുന്നോട്ട് കൊണ്ട് പോകണം എന്ന് തന്നോട് പറഞ്ഞ ആളാണ് മുരളീധരൻ. ബിജെപി നിലപാടിൽ ആരും വെള്ളം ചേർക്കണ്ട. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പിരിവ് വാങ്ങിയിട്ടുണ്ടാകും. ഒരു പേജ് മാത്രമേ തന്റെ കയ്യിൽ കിട്ടിയുള്ളൂ. ആ പട്ടികയിൽ മുരളീധരൻ എന്നയാൾ ഇല്ല. രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് പണം വാങ്ങിയത് എന്നതിൽ തെറ്റില്ല. ആ കണക്ക് പാർട്ടി കണക്കിൽ ഉണ്ടായാൽ മതിയെന്നും ഷോൺ ജോർജ് പറഞ്ഞു.
രാവിലെ മുതൽ വലിയ രീതിയിൽ വാർത്തകൾ വരുന്നു. അധികാരത്തിൽ ഇരുന്നവർ വാങ്ങിയ പണം കൈക്കൂലി തന്നെയാണ്. ആ കേസിൽ എഫ്ഐആർ ഇട്ട് അന്വേഷണം വേണമെന്ന നിലപാടിൽ ബിജെപി ഉറച്ചു നിൽക്കുകയാണ്. അതിനെ സ്വാഗതം ചെയ്താണ് ഇന്നലെ വി മുരളീധരൻ വാർത്താസമ്മേളനം നടത്തിയത്. വി മുരളീധരൻ ഈ പാർട്ടിയിലെ ഏറ്റവും വലിയ നേതാവാണ്. അദ്ദേഹം തനിക്കെതിരെ പരാതി കൊടുക്കണ്ട. എന്നെ ശാസിക്കാൻ അധികാരം ഉള്ള ആളാണ് മുരളീധരൻ. മിണ്ടാതിരിയെടാ എന്ന് പറയാൻ അധികാരം ഉള്ള ആളാണ്. നേതാക്കളെല്ലാം ഒപ്പമുണ്ട്. ഇന്നലെ പുറത്ത് വന്ന പട്ടിക കാണിച്ചാണ് പിണറായി യുഡിഫിനേയും സതീശനെയും ഭീഷണിപ്പെടുത്തിയതെന്നും ഷോൺ ജോർജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
