ജില്ലാ കളക്ടറേറ്റുകൾ മുഖേന വിതരണം ചെയ്യുന്നത് കാലതാമസമുണ്ടാക്കുന്നു; സംസ്ഥാനത്തെ പ്രളയ ധനസഹായ വിതരണം താലൂക്ക് തലത്തിലാക്കി ഉത്തരവ്

SEPTEMBER 25, 2026, 8:22 AM

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ധനസഹായ വിതരണം താലൂക്ക് തലത്തിലാക്കി സർക്കാർ.ധനസഹായത്തിനായി വലിയ തോതിൽ അപേക്ഷകൾ ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർമാർ മുഖേന വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതായി ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചിരുന്നു. ഇതോടെ ആണ് 2018-19ലെ പ്രളയകാലത്ത് സ്വീകരിച്ചിരുന്ന രീതിയിൽ, ധനസഹായ വിതരണം താലൂക്ക് തലത്തിൽ വികേന്ദ്രീകരിക്കാൻ ദുരന്ത നിവാരണ വകുപ്പ് തീരുമാനിച്ചത്.

ധനസഹായ വിതരണത്തിന്റെ പൂർണ ചുമതല തഹസിൽദാർമാർക്ക് നൽകി. സർക്കാർ ഫണ്ട്‌ കളക്ടർമാർക്ക് കൈമാറിയ ശേഷം തഹസിൽദാർമാർ വഴി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.ഇതിനാവശ്യമായ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ സി-ഡിറ്റ് അടിയന്തരമായി വരുത്താനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

ഈ വർഷത്തെ കാലവർഷക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര ദുരിതാശ്വാസ ധനസഹായം അനുവദിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.പ്രളയജലം കയറി ദുരിതം ബാധിച്ച കുടുംബങ്ങൾക്ക് പ്രതിദിനം 300 രൂപ നിരക്കിൽ ഏഴ് ദിവസത്തേക്കുള്ള ധനസഹായവും വീടുകൾ വൃത്തിയാക്കുന്നതിനും വാണിജ്യ/വ്യവസായ സ്ഥാപനങ്ങൾക്കും ഹോംസ്റ്റേകൾക്കും 10,000 രൂപ വീതമുള്ള അടിയന്തര ധനസഹായവുമാണ് അനുവദിച്ചിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam