ചില വ്യക്തികളുടെ തെറ്റായ പ്രവണത പാർട്ടിയെ ബാധിക്കുന്നുവെന്ന് ഇ പി ജയരാജൻ

SEPTEMBER 25, 2026, 1:39 AM

കണ്ണൂർ: ഇടതു പാർട്ടി എന്ന നിലയിൽ സിപിഎമ്മിന്റെ പ്രസക്തിക്കു കോട്ടം തട്ടിയെന്ന സ്വയം വിമർശനവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ.  സിപിഎമ്മിൽ സംഘടനാ ദൗർബല്യം വലുതാണെന്നും  ശത്രുക്കളുടെ കടന്നാക്രമണം പ്രതിരോധിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയുമായി ബന്ധമെന്ന പ്രചാരണം പ്രതിരോധിക്കാനായില്ല. ചില വ്യക്തികളുടെ തെറ്റായ പ്രവണത പാർട്ടിയെ ബാധിക്കുന്നു. സി.പി.എം ജനങ്ങളിൽ നിന്ന് അകന്നുപോയി. പണപ്പിരിവുമായി മാത്രം പോകുന്ന പാർട്ടിയെന്ന ആക്ഷേപമുണ്ടായി തുടങ്ങി നിരവധി സ്വയം വിമർശന വാദങ്ങളാണ് അദ്ദേഹം പറഞ്ഞത്.  വിശാല ജില്ലാ കമ്മിറ്റി സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇ.പി. ജയരാജന്റെ വിമർശനം.

 സ്ഥാനാർഥി നിർണയത്തിലും പാളിച്ചയുണ്ടായെന്നും ബ്രാഞ്ചുകളിൽ വലിയൊരു ശതമാനവും ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് യോഗങ്ങൾ ചേരുന്നത് പരിമിതമായി. പാർട്ടി അംഗങ്ങൾ ഉത്തരവാദിത്തം നിർവഹിച്ചില്ല. ബ്രാഞ്ച് സെക്രട്ടറിമാർക്ക് ഫലപ്രദമായി നയിക്കാനായില്ല. ലോക്കൽ, ഏരിയാ കമ്മിറ്റികൾ പാളിച്ചകൾ തിരുത്തിയില്ല. പലസ്തീൻ വിഷയത്തിലെ നിലപാട് മുസ്ലിം പ്രീണനമായി പ്രചരിപ്പിച്ചു. ശബരിമല പോലുള്ള വിഷയങ്ങളിൽ എതിരാളികൾ ധ്രുവീകരണം നടത്തി. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന സി.പി.എം പ്രതിച്ഛായ ഇല്ലാതാക്കാൻ പ്രചാരണം നടന്നു.

vachakam
vachakam
vachakam

യുഡിഎഫ്, ബിജെപി പ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനായില്ല. സംഘടനാ ദൗർബല്യവും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും തിരിച്ചടിയായി. ഭരണം നഷ്ടപ്പെട്ടതല്ല, വോട്ട് കുറഞ്ഞതാണ് പ്രധാന പ്രശ്നമെന്നാണ് ഇ.പി വിശദമാക്കുന്നത്. സ്വന്തം വോട്ടർമാർ തന്നെ എതിരായി വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam