ആലപ്പുഴ: ആലപ്പുഴ എസ്‌ഡിവി കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി.സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.ബികോം രണ്ടാം വർഷ വിദ്യാർത്ഥികളായ അനന്ദ കൃഷ്ണൻ, സെയിദ് അൻവർ, നിഷാദ് നവാസ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ 11-ഓടെ കോളേജിൽ വെച്ചായിരുന്നു സംഘർഷം ഉണ്ടായത്. രണ്ടാംവർഷ വിദ്യാർത്ഥികളിലൊരാൾ സ്വന്തം കൂട്ടുകാരനാണെന്ന് കരുതി മൂന്നാംവർഷ വിദ്യാർത്ഥിയെ 'ഹലോ ബ്രോ' എന്ന് വിളിച്ചിരുന്നു. ഇതിൽ തങ്ങളെ ബഹുമാനിച്ചില്ലെന്ന വിരോധത്തിലാണ് മൂന്നാം വർഷക്കാർ ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്. എന്നാൽ, രണ്ടാം വർഷ വിദ്യാർത്ഥികൾ തെറിവിളിച്ചത് ചോദ്യം ചെയ്യാൻ ചെന്നപ്പോൾ തങ്ങളെ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു എന്ന് കാട്ടി മൂന്നാംവർഷ വിദ്യാർത്ഥിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, പരിക്കേറ്റ അനന്ദന്റെയും സെയിദിന്റെയും തലയ്ക്ക് തുന്നലുണ്ട്. നിഷാദിന്റെ ചുണ്ടിനും പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തിൽ ഇരുകൂട്ടരുടെയും പരാതിയിൽ സൗത്ത് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
