മദ്യലഹരിയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു

SEPTEMBER 25, 2026, 12:42 AM

കോഴിക്കോട്: മദ്യലഹരിയിലായിരുന്ന യുവാവ് സ്വന്തം വീടിന് തീയിട്ടു. കോഴിക്കോട് കാക്കൂരിലാണ് സംഭവം.  

പാവണ്ടൂർ സ്‌കൂളിന് സമീപം രാമദാസിന്റെ വീടിനാണ് മകൻ അനുവിന്ദ് തീയിട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.  യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് അനുവിന്ദിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.  

അതേസമയം  പരിസരങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി എക്സൈസ് നടപ്പിലാക്കുന്ന "ഓപ്പറേഷൻ തണ്ടർ - നിയർ സ്കൂൾ" പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വൻ പുകയില ശേഖരം പിടികൂടി. കൊല്ലം എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 5 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

vachakam
vachakam
vachakam

കൊല്ലം എക്സൈസ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. വിജയകുമാറിന്റെ നേതൃത്വത്തിൽ നീണ്ടകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. നീണ്ടകര, എസ്.എൻ മന്ദിരം വീട്ടിൽ വിനോദിന്റെ വീട്ടിലെ രഹസ്യമുറിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam