തോൽവിയുടെ ഉത്തരവാദിത്തം അണികളും നേതാക്കളും ഷെയർ ചെയ്ത് എടുക്കട്ടെ: എ വിജയരാഘവൻ

SEPTEMBER 4, 2026, 12:54 AM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളും നേതാക്കളും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. 

പാർട്ടി നിലപാടിനൊപ്പം ജനങ്ങളെ അണിനിരത്തുന്നതിൽ സംഘടനാപരമായി വീഴ്ചയുണ്ടായി. ആ വീഴ്ച പാർട്ടി നിലപാട് കാരണമെന്ന് പറയാൻ പറ്റില്ല. മാധ്യമങ്ങൾ കുറച്ചുദിവസം ഒന്ന് ക്ഷമിക്കണം. തങ്ങൾ പരിശോധിച്ച് വീണ്ടും മാധ്യമങ്ങളോട് വിശദീകരിക്കാമെന്നും എ വിജയരാഘവൻ പറഞ്ഞു.

ഭരണത്തിലെ പരിമിതി ഉൾപ്പെടെ പരാജയത്തിന് ഒട്ടേറെ ഘടകങ്ങളുണ്ട്. പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് പരിശോധിക്കുന്നത് പാർട്ടിയുടെ പണിയല്ലെന്നും മാധ്യമങ്ങളെടുക്കുന്ന പണിയാണെന്നും വിജയരാഘവൻ പറഞ്ഞു.

vachakam
vachakam
vachakam

മാധ്യമ വ്യാഖ്യാനങ്ങൾക്ക് മറുപടി പറയേണ്ടതില്ല. അണികളും നേതാക്കളും പങ്കുവെക്കേണ്ടത് മാത്രമല്ല വിഷയങ്ങൾ. പരാജയത്തിന് ഒട്ടേറെ ഘടകങ്ങൾ ഉണ്ട്.

പത്രക്കാർക്ക് പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് നോക്കിയാൽ മതി. ഭരണപരമായ സംഘടനാപരമായ പരിമിതികൾ ഉണ്ട്, വലതുപക്ഷ സാധ്യതകളുണ്ട്, വർഗീയ കൂട്ടുകെട്ട് ഉണ്ട്, ഇതെല്ലാം പരാജയ കാരണമാണെന്ന് എ വിജയരാഘവൻ പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam