സെമികണ്ടക്ടർ നിർമ്മാണത്തിൽ ഇന്ത്യയുടെ കോടികളുടെ നിക്ഷേപം അനാവശ്യമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ  രഘുറാം രാജൻ

SEPTEMBER 4, 2026, 4:21 AM

ന്യൂഡൽഹി: ഇന്ത്യയിൽ പ്രാദേശികമായി സെമികണ്ടക്ടർ (ചിപ്പ്) നിർമ്മാണ മേഖല വളർത്തിയെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയേയും വൻകിട നിക്ഷേപങ്ങളേയും വിമർശിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. വൻതുക മുടക്കി ചിപ്പുകൾ നിർമ്മിക്കുന്നതിന് പകരം അവ എളുപ്പത്തിൽ കടത്തിക്കൊണ്ടുവരാൻ  സാധിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിലും സാമ്പത്തിക വിദഗ്ദ്ധർക്കിടയിലും വൻ അമർഷത്തിനും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുകയാണ്.

'ഫ്രണ്ട്‌ലൈൻ' മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാജന്റെ വിവാദ പരാമർശം. സെമികണ്ടക്ടറുകൾ വലിപ്പത്തിൽ ചെറുതായതിനാൽ "ഭൂമിയിൽ ഏറ്റവും എളുപ്പത്തിൽ കള്ളക്കടത്ത് നടത്താൻ സാധിക്കുന്ന വസ്തുവാണിത്" എന്ന് അദ്ദേഹം വാദിച്ചു. ഉപരോധങ്ങൾ മറികടന്ന് റഷ്യയും ചൈനയും തങ്ങൾക്ക് ആവശ്യമായ ചിപ്പുകൾ മറ്റ് രാജ്യങ്ങൾ വഴി കടത്തുന്നത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ചിപ്പ് നിർമ്മാണത്തിൽ നൂറ് ശതമാനം സ്വാശ്രയത്വം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും പ്രവാസി ഇന്ത്യാക്കാർ വഴി പോലും ഇത്തരം ചിപ്പുകൾ എത്തിക്കാൻ സാധിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും വിമർശിക്കപ്പെട്ടു.അടിസ്ഥാന മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കാണ് രാജ്യം മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

സ്മാർട്ട്‌ഫോണുകൾ മുതൽ യുദ്ധവിമാനങ്ങൾ വരെ പ്രവർത്തിക്കാൻ സെമികണ്ടക്ടറുകൾ അത്യന്താപേക്ഷിതമാണ്. വിതരണ ശൃംഖലയിൽ വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഭാവിയിൽ സാമ്പത്തിക-സുരക്ഷാ ഭീഷണിയാകും എന്ന തിരിച്ചറിവിലാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. 2021-ൽ ആരംഭിച്ച 76,000 കോടി രൂപയുടെ 'സെമികോൺ ഇന്ത്യ' പദ്ധതി വഴി ടാറ്റ ഇലക്ട്രോണിക്സ്, മൈക്രോൺ തുടങ്ങിയ പ്രമുഖ കമ്പനികളിൽ നിന്ന് 1.64 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യ നേടിയത്.

2021-ലുണ്ടായ ആഗോള ചിപ്പ് ക്ഷാമം ഇന്ത്യയിലെ വാഹന നിർമ്മാണ രംഗത്തെയും ഇലക്ട്രോണിക്സ് മേഖലയെയും സാരമായി ബാധിച്ചിരുന്നു. സാങ്കേതികവിദ്യ ആയുധമാക്കപ്പെടുന്ന ആധുനിക കാലഘട്ടത്തിൽ കള്ളക്കടത്തിനെ ആശ്രയിക്കുന്നത് രാജ്യ സുരക്ഷയെത്തന്നെ അപകടത്തിലാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam