ദില്ലി-ദമാം എയ‍ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയ സംഭവം; കത്തിന് ക്യാബിൻ ക്രൂ അംഗത്തിന്റെയും ഒരു യാത്രക്കാരന്റെയും കയ്യക്ഷരവുമായി സാമ്യം

SEPTEMBER 3, 2026, 10:11 PM

ദില്ലി: ദില്ലി-ദമാം എയ‍ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിക്കത്ത് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് കണ്ടെത്തിയ ഭീഷണി കത്തിന് ഒരു ക്യാബിൻ ക്രൂ അംഗത്തിന്‍റേയും ഒരു യാത്രക്കാരന്‍റേയും കയ്യക്ഷരവുമായി സാമ്യമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ദില്ലി-ദമാം എയ‍ർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായത്.പിന്നാലെ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ ബോംബ് എന്ന് ഇംഗ്ലീഷിൽ എഴുതിയ ടിഷ്യു പേപ്പർ കാബിൻ ക്രൂ അംഗം കണ്ടെത്തിയതോടെയാണ് വിമാനം അടിയന്തരമായി ഹൈദരാബാദിൽ ലാൻഡ് ചെയ്തത്.

സംശയകരമായ പേപ്പർ കണ്ടയുടൻ കാബിൻ ക്രൂ വിവരം പൈലറ്റിനെ അറിയിക്കുകയും എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. 

vachakam
vachakam
vachakam

തുടർന്ന്, വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായിരുന്നില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam