തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പൊലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ചത് വധശ്രമത്തിന് എഫ്ഐആറിൽ പേരുചേർത്ത 30ലധികം പേരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം.
എസ്എഫ്ഐ പ്രവർത്തകർ പലരും സിപിഎം കേന്ദ്രങ്ങളിൽ സംരക്ഷണത്തിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തു. പ്രവർത്തകരെ അറസ്റ്റ് ചെയ്താൽ സ്റ്റേഷൻ ഉപരോധിക്കാനാണ് സിപിഎം - ഡിവൈഎഫ് തീരുമാനം.
തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
