തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ  വ്യാജ എ.ഐ വീഡിയോക്ക് പിന്നിൽ പാകിസ്താൻ അക്കൗണ്ടുകളോ?

SEPTEMBER 2, 2026, 9:38 PM

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ  പേരിൽ എ.ഐ  നിർമ്മിത വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് തമിഴ്‌നാട് പോലീസിന്റെ സി.ബി-സി.ഐ.ഡി (CB-CID) സൈബർ ക്രൈം വിങ്. ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഹിന്ദി ഓഡിയോ ഉൾപ്പെടുത്തി പ്രചരിച്ച ദീപ്‌ഫേക്ക് വീഡിയോയെത്തുടർന്നാണ് നടപടി.

മുഖ്യമന്ത്രി നേരിട്ട് ധനസഹായം വാഗ്ദാനം ചെയ്യുന്നുവെന്ന രീതിയിൽ പണം തട്ടാൻ ലക്ഷ്യമിട്ടാണ് വ്യാജ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. വീഡിയോയിൽ നൽകിയിരിക്കുന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ബന്ധപ്പെടാനും സാമ്പത്തിക സഹായം ആവശ്യമുള്ളവരോട് ആവശ്യപ്പെടുന്നുണ്ട്. 

സെപ്റ്റംബർ 1-ന് സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത സി.ബി-സി.ഐ.ഡി, വ്യാജ അക്കൗണ്ട് വിവരങ്ങൾ കൈമാറാനും വീഡിയോ ഉടൻ നീക്കം ചെയ്യാനും ആവശ്യപ്പെട്ട് മെറ്റയെ  സമീപിച്ചു.

vachakam
vachakam
vachakam

പ്രാഥമിക അന്വേഷണത്തിൽ ഇത്തരത്തിലുള്ള നിരവധി എ.ഐ വ്യാജ വീഡിയോകൾ പ്രചരിക്കുന്നുണ്ടെന്നും, ഇതിൽ ഭൂരിഭാഗവും പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്നാണ് പങ്കുവെക്കപ്പെട്ടിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം വ്യാജ വീഡിയോകളിലെ നമ്പറുകളിലേക്ക് വിളിക്കുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് തമിഴ്‌നാട് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam