തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ജനങ്ങളല്ല പാർട്ടി തന്നെയാണ് എന്ന ഡോ. തോമസ് ഐസക്കിന്റെ പരസ്യ പ്രസ്താവനയോടെ സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ 'തെറ്റ് പറ്റിയത് ജനങ്ങൾക്കാണ്' എന്ന പരാമർശത്തെ തള്ളിയാണ് തോമസ് ഐസക്ക് രംഗത്തെത്തിയത്.
സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ വിഷയം ഒതുക്കിത്തീർക്കാനുള്ള കണ്ണൂർ ലോബിയുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഐസക്കിന്റെ പ്രസ്താവനയിലൂടെ മറ്റ് നേതാക്കൾ ശ്രമിക്കുന്നത്.
ആലപ്പുഴ പള്ളിക്കുന്ന് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് മുതിർന്ന നേതാക്കളെ വേദിയിലിരുത്തി തോമസ് ഐസക്ക് പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ചത്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ജനങ്ങൾ നൽകിയ 'ഷോക്ക് ട്രീറ്റ്‌മെന്റ്' ആണെന്നും, 10 വർഷത്തെ ഭരണത്തിനിടയിൽ പ്രവർത്തകർക്ക് അഹങ്കാരം കൂടിയെന്നും അദ്ദേഹം തുറന്നടിച്ചു.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളും സഹകരണ ബാങ്ക് അഴിമതികളും തോൽവിക്ക് ആക്കം കൂട്ടിയെന്നും ജനങ്ങൾക്ക് മുന്നിൽ വിനയത്തോടെ നിൽക്കാൻ നേതാക്കൾ പഠിക്കണമെന്നും ഐസക്ക് ഓർമ്മിപ്പിച്ചു.
ഇന്ന് അവസാനിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ വിഷയം സജീവമായി ചർച്ചയായേക്കും. കൂടാതെ, പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുന്നതിനായി പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളും യോഗത്തിൽ നടന്നേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
