കണ്ണൂരിൽ അമിതവേഗത്തിലെത്തിയ ബസ് രണ്ട് വിദ്യാർത്ഥിനികളെ ഇടിച്ച് തെറിപ്പിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

SEPTEMBER 24, 2026, 3:11 AM

കണ്ണൂർ: അമിതവേ​ഗതയിലെത്തിയ ബസ് വി​ദ്യാർത്ഥികളെ ഇടിച്ചു തെറിപ്പിച്ചു.വടകര റൂട്ടിലോടുന്ന ഐവാൻ ബസാണ് അപകടമുണ്ടാക്കിയത്. കുട്ടികളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളായ ആവണി, സ്നേഹ എന്നിവർക്കാണ് പരിക്കേറ്റത്.

കണ്ണൂർ താവക്കരയിൽ രാവിലെ ഒൻപതിനായിരുന്നു അപകടമുണ്ടായത്. വളരെ വേ​ഗത്തിൽ വളവ് തിരിഞ്ഞുവന്ന ബസാണ് വിദ്യാർത്ഥികളെ ഇടിച്ചുവീഴ്ത്തിയത്.സംഭവത്തിൽ  ഡ്രൈവർ ആദർശിനെ കസ്റ്റഡിയിലെടുത്തു. കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.ഇവരിൽ ഒരാളുടെ നില അതീവ ​ഗുരുതരമാണ് എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam