കൊച്ചി: പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ എറണാകുളം സെഷൻസ് കോടതിയിൽ. എന്നാൽ, ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇഡി/ ഇൻകം ചാക്സ് ഏജൻസികൾക്ക് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡോളറിന്റെ സോഴ്സ് കണ്ടെത്തണമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ, മെസിയെയും ടീമിനെയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ എസ്ഐടി അന്വേഷണം നടക്കുന്നതിനിടെ ആന്‍റോ അഗസ്റ്റിന്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ഐടി അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് മുൻകൂട്ടി കണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും, താൻ നിരപരാധിയാണെന്നും, തനിക്കെതിരെ നടക്കുന്നത് പക പോക്കലാണെന്നുമുള്ള വാദങ്ങളാണ് ആൻ്റോ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
