17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ; ആദ്യ യോഗം ഇന്ന് വൈകീട്ട് ചേരും

SEPTEMBER 23, 2026, 10:45 PM

പെരിങ്ങത്തൂർ: പെരിങ്ങത്തൂരിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാർ. ഇന്ന് വൈകീട്ട് ആദ്യ യോഗം ചേരും.കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് ഇവർ ആവിശ്യപ്പെടുന്നത്.

ഓഗസ്റ്റ് 8നാണ് ശിവസൂര്യ വീട് വിട്ടിറങ്ങിയത്.മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങിവെച്ചതിൻ്റെ പേരിലാണ് കാശിക്ക് പോകുന്നുവെന്ന കുറിപ്പെഴുതി വെച്ച ശേഷം 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായി ശിവസൂര്യ പോയത്.'താൻ കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും' എന്നിങ്ങനെയായിരുന്നു കുറിപ്പ്. 

അതേസമയം, ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് 45 ദിവസം ആകുകയാണ്. പ്രത്യേക അന്വേഷണ സംഘം കേരളത്തിനകത്തും പുറത്തും തിരഞ്ഞതാണ്.എന്നാൽ, ഒരു സിസിടിവി ക്യാമറയിൽ പോലും ശിവസൂര്യയുടെ ദൃശ്യം ഇല്ലാത്തതാണ് എസ്ഐടിയെ പ്രതിസന്ധിയിലാക്കിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam