പത്തനംതിട്ട: ശബരിമലയില്‍ ഭക്തർ സമർപ്പിച്ച സ്വർണക്കിരീടം നഷ്‌ടമായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ.
ശബരിമലയില്‍ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ കിരീടവും കവര്‍ന്നെന്നായിരുന്നു റിപ്പോര്‍ട്ട്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 55.72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടമാണ് കാണാതായതെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. സ്വര്‍ണ കിരീടം മാറ്റി മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത്. 445.78 ഗ്രാം തൂക്കമുള്ള കിരീടത്തിന് പകരമായുള്ള മുക്കുപണ്ടത്തിന്റെ തൂക്കം 240 ഗ്രാം മാത്രമാണ്. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എന്നാൽ കിരീടം ശബരിമലയിൽ ഇല്ലെങ്കിൽ ആറൻമുളയിലുണ്ടാവണമെന്നും തിരുവാഭരണം കമ്മീഷണർ നൽകുന്ന വിവരമനുസരിച്ച് കിരീടം ആറൻമുളയിലുണ്ട്, ആറൻമുളയിലുണ്ടെന്ന് ഉറപ്പ് വരുത്തും. ഇക്കാര്യം വിശദീകരിക്കാൻ തിരുവാഭരണം കമ്മിഷണറെ വിളിപ്പിച്ചിട്ടുണ്ട് എന്നും കെ ജയകുമാർ പ്രതികരിച്ചു.
നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ് നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണവും നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
