സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് 

SEPTEMBER 23, 2026, 9:05 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും. 

അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ‌മുൻകൂട്ടി കണ്ടുള്ള ആസൂത്രണം നടന്നില്ലെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഒരാഴ്ചയ്ക്കുള്ളിൽ കാര്യങ്ങൾ കണ്‍ട്രോള്‍ ആകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. 

vachakam
vachakam
vachakam

ഒക്ടോബര്‍ മാസം മുതൽ പ്രതിസന്ധിയും നിയന്ത്രണവും ഒഴിവാക്കാനാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ദീര്‍ഘകാല കരാറുകള്‍ വേണമോയെന്നടക്കം ആലോചിക്കും. 

 ഈ മാസത്തെ പ്രതിസന്ധി കടക്കാൻ സ്വകാര്യ കമ്പനിയിൽ നിന്ന് 200 മെഗാവാട്ട് വാങ്ങാൻ യൂണിറ്റിന് 11 രൂപയ്ക്ക് വാങ്ങാൻ സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് കമ്മീഷന്‍റെ അനുമതിക്ക് മുമ്പേ വൈദ്യുതി വാങ്ങാനുള്ള ശ്രമം.


vachakam
vachakam
vachakam

  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam