ചെറുതായൊന്ന് ആശ്വസിക്കാം; സ്വർണവിലയിൽ നേരിയ ഇടിവ്

SEPTEMBER 23, 2026, 11:55 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 1,11,960 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 1120 രൂപയാണ് പൊന്നിന് കുറഞ്ഞിരിക്കുന്നത്.ഗ്രാമിന് 13,995 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

എന്നാൽ, ഇന്നലെ ഒരു പവൻ സ്വർണത്തിന് 113080 രൂപ നിരക്കിലായിരുന്നു വ്യാപാരം.ഗ്രാമിന് 14,135 രൂപയും.അതേസമയം, വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയാണ് നിലവിലെ ചാഞ്ചാട്ടത്തിന് കാരണം.യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുകയും വില ഉയരുകയും ചെയ്യുകയാണ് സാധാരണ പതിവ്. എന്നാൽ ചില പ്രത്യേക ഘട്ടങ്ങളിൽ, യുദ്ധസാഹചര്യങ്ങളിലും സ്വർണവില താഴാറുണ്ട്. ഡോളറിന്റെ മുന്നേറ്റം, പലിശനിരക്കുകൾ, നിക്ഷേപകരുടെ ലാഭമെടുപ്പ് എന്നിവയാണ് ഇതിന് കാരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam