തിരുവനന്തപുരം: സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ രേഖകളിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകളാണ് ഷോൺ ജോർജ്ജ് ഇന്ന് പുറത്തുവിട്ടത്. എന്നാൽ പുറത്തുവിട്ട രേഖകളിൽ ഉള്ളത് ബിജെപി നേതാവ് വി. മുരളീധരന്റെ പേരല്ല, കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ പേരാണ് ഉള്ളതെന്ന് ജനപക്ഷം നേതാവും മാസപ്പടി കേസിലെ ഹർജിക്കാരനുമായ ഷോൺ ജോർജ് വ്യക്തമാക്കി.
കർത്തയുടെ രേഖകൾ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സക്കറിയയിൽ നിന്നാണ് വാട്സ്ആപ്പിലൂടെ ലഭിച്ചതെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു.
രേഖകളിൽ പരാമർശിച്ചിരിക്കുന്നത് കെ. മുരളീധരന്റെ പേരാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതാക്കൾക്ക് ഇത്തരം കമ്പനികൾക്ക് അനുകൂലമായി ഇടപെടാൻ കഴിയുന്ന തരത്തിലുള്ള അധികാരസ്ഥാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഷോൺ ജോർജ് പറഞ്ഞു. ബിജെപി നേതാക്കൾ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇബ്രാഹിംകുഞ്ഞ്, തങ്ങള്‍, ചെന്നിത്തല, വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍, ഹൈബി ഈഡന്‍, ബെന്നി, എം പി വീരേന്ദ്രകുമാര്‍, കെ ബി ഗണേഷ് കുമാര്‍, പാലോട് രവി, ടി എം ജേക്കബ്, ജി സുധാകരന്‍, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, കെ ആര്‍ ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, പിണറായി വിജയന്‍, എളമരം, പന്ന്യന്‍, എസ് ശര്‍മ, വി എസ് അച്യു, പി രാജീവ്, ഗോവിന്ദന്‍ മാസറ്റർ, സി കെ ചന്ദ്രപ്പന്‍, കെ ചന്ദ്രന്‍ പിള്ള തുടങ്ങിയ പേരുകളാണ് ഷോണ്‍ പുറത്തുവിട്ട ഡയറിയിലെ പേജിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
