മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി അന്വേഷണം നടക്കുന്നതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആന്‍റോ അഗസ്റ്റിന്‍

SEPTEMBER 23, 2026, 10:21 AM

കൊച്ചി: മെസിയെയും ടീമിനെയും കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ എസ്ഐടി അന്വേഷണം നടക്കുന്നതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആന്‍റോ അഗസ്റ്റിന്‍.എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ഐടി അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് മുൻകൂട്ടി കണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്നും, താൻ നിരപരാധിയാണെന്നും, തനിക്കെതിരെ നടക്കുന്നത് പക പോക്കലാണെന്നുമുള്ള  വാദങ്ങളാണ് ആൻ്റോ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്. 

അതേസമയം, മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കളമശ്ശേരി പൊലീസെടുത്ത കേസിലും ആന്‍റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam