തിരുവനന്തപുരം: കലാ-സാംസ്‌കാരിക നായകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം.കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ രോഗം മൂർച്ഛിക്കുകയായിരുന്നു.രണ്ടാഴ്ചയായി അദ്ദേഹം അത്യാസന്ന നിലയിലായിരുന്നു.
കലാസാംസ്‌കാരിക കൂട്ടായ്മകളുടെ മുൻനിരക്കാരനും ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനങ്ങളിലൊന്നായ 'സൂര്യ കൾച്ചറൽ സൊസൈറ്റി'യുടെ സ്ഥാപകനുമാണ്.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ എന്ന നിലയിൽ സംസ്ഥാനത്തെ നാടക-ദൃശ്യകലാ രംഗത്ത് നിരവധി വിപ്ലവകരമായ മാറ്റങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു. സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് പദ്മശ്രീ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
