കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതിയായ കെ.എ രതീഷ് ഹൈക്കോടതിയിൽ. രാജി പിൻവലിച്ച് സർവീസിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രോസിക്യൂഷൻ അനുമതി നടപടികൾ സ്റ്റേ ചെയ്ത സാഹചര്യത്തിൽ താൻ പദവിയിൽ തുടരാൻ വീണ്ടും യോഗ്യനാണെന്നും, അതിനാൽ രാജി പിൻവലിച്ച് സർവീസിൽ തിരികെ പ്രവേശിക്കാൻ അനുമതി നൽകണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കെ.എ രതീഷിന്റെ ഈ ഹർജിയിൽ ഹൈക്കോടതി നാളെ വാദം കേൾക്കും.
കേസിൽ പ്രോസിക്യൂഷൻ നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെ തുടർന്ന്, കെ.എ രതീഷ് ഔദ്യോഗിക പദവികളിൽ തുടരുന്നതിനെതിരെ മുമ്പ് ഹൈക്കോടതി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള ഖാദി ബോർഡ് ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കാൻ സർക്കാർ ഇയാളോട് നിർദേശിക്കുകയും നിർബന്ധിത രാജി എഴുതി വാങ്ങുകയും ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
