കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം

SEPTEMBER 22, 2026, 9:21 PM

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. 

ജോലിസ്ഥലത്തെ ഷെഡിൽ നിന്നും രാവിലെ വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് വിജയൻ കാട്ടാനയുടെ മുന്നിൽപെട്ടത്.പ്രദേശത്ത് സ്ഥിരമായി ഭീതി പരത്തുന്ന ചക്കകൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ വിജയൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.

അതേസമയം, പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ ഇന്നലെ മരിച്ചിരുന്നു. മണ്ണാർക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്.വനപാലകർ അപായ മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാനായി പുഴയിൽ നിന്ന് മാറാതെ സാഹസം കാട്ടിയതാണ് ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്.

vachakam
vachakam
vachakam

ആനയുടെ ആക്രമണത്തിൽ ഒരു വിരൽ ഉൾപ്പെടെ അറ്റുപോയ സ്ത്രീയെ ഗുരുതര പരിക്കുകളോടെ താവളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam