എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണം; ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി എഡിജിപി പി വിജയൻ

SEPTEMBER 22, 2026, 9:42 PM

തിരുവനന്തപുരം: കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകാൻ നിർദേശം നൽകി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ. എസ്.എച്ച്.ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ) മാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് അദ്ദേഹം ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.

പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ടാണ് സുപ്രധാന നിർദേശം.പോലീസ് ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനം.

കുടുംബവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അവസരങ്ങളിൽ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണം. വളരെ അടിയന്തരവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങളല്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് അർഹതപ്പെട്ട ആ ആഴ്ചയിലെ അവധി നിഷേധിക്കാൻ പാടില്ലെന്നും എ.ഡി.ജി.പി. തൻ്റെ സർക്കുലറിൽ പറയുന്നു.

vachakam
vachakam
vachakam

അടിയന്തര സേവനങ്ങളുടെ സ്വഭാവം പരിഗണിച്ച് എല്ലാവർക്കും കൃത്യമായി അവധി ലഭ്യമാക്കുന്നുണ്ടെന്ന് പോലീസ് മേധാവികൾ ഉറപ്പുവരുത്തണമെന്നും, പോലീസുകാരുടെ ഓരോ ആഴ്ചയിലെയും അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam