വൈദ്യുതി പ്രതിസന്ധി തുടരുന്നു: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉടന്‍ വൈദ്യുതിയില്ല; നിയന്ത്രണത്തിന് സാധ്യത

SEPTEMBER 22, 2026, 8:00 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന കനത്ത വൈദ്യുതി പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകില്ല. പ്രതിസന്ധി പരിഹരിക്കാനായി കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഒഡിഷ, ഹിമാചല്‍ പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി നടത്തിയ ചര്‍ച്ചകളില്‍ അനുകൂല തീരുമാനം ആകാത്തതാണ് ഇതിന് കാരണം.

കെ.സി വേണുഗോപാലിന്റെ ഇടപെടലിലൂടെ ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും ഒക്ടോബര്‍ വരെ പഞ്ചാബുമായി കരാറുള്ളതിനാല്‍ അതിനുശേഷം മാത്രമേ കേരളത്തിന്റെ കാര്യം പരിഗണിക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ വ്യക്തമാക്കിയത്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറയുകയോ തത്സമയവിപണിയില്‍ നിന്ന് അധിക വൈദ്യുതി ലഭിക്കാതിരിക്കുകയോ ചെയ്യുന്ന ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് നിലവിലെ അവസ്ഥ. നിലയങ്ങളിലെ സാങ്കേതിക തകരാറുകള്‍ കാരണം ദീര്‍ഘകാല കരാറുകളിലൂടെ ലഭിക്കേണ്ട 270 മെഗാവാട്ട് വൈദ്യുതി മുടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി. ചൊവ്വാഴ്ച മാത്രം 600 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ തകരാറുകള്‍ ബുധനാഴ്ചയോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ശരാശരി ഒന്‍പതുകോടി യൂണിറ്റായി ഉപയോഗം തുടരുകയാണ്. എങ്കിലും അടുത്ത മൂന്ന് ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ആശ്വാസം പകരുന്നുണ്ട്. മഴ പെയ്യുന്നതോടെ ഉപയോഗം കുറയുകയാണെങ്കില്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായേക്കും. അതേസമയം ഉത്തരേന്ത്യന്‍ പര്യടനത്തിലുള്ള കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍ 25 ന് തിരിച്ചെത്തും. തുടര്‍ന്ന് 26 ന് കേന്ദ്ര ഊര്‍ജ സെക്രട്ടറി പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam