കൊല്ലം: ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് നാളെ (സെപ്റ്റംബർ 23) പ്രാദേശിക അവധി അനുവദിച്ച് സംസ്ഥാന സർക്കാർ.കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് നാളെ പ്രാദേശിക അവധി നൽകിയിരിക്കുന്നത്.
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെ തുടർന്നാണ് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഉത്സവത്തോടനുബന്ധിച്ച് ദേശീയപാത 66 ൽ നാളെ രാവിലെ 06.00 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ലോങ് ചെയ്‌സ്, കണ്ടെയ്‌നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരേണ്ടതാണ്.
കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളിയിൽ ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർ കടവ് പാലം വഴി തിരദേശ റോഡിൽ കൂടി അഴീക്കൽ എത്തി വലിയ അഴീക്കൽ പാലം വഴി കായംകുളം ആലപ്പുഴ ഭാഗത്തേക്ക് പോകാവുന്നതാണ്.
ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കെ.പി റോഡിൽ പ്രവേശിച്ച് ചാരുംമൂട്-ചക്കുവള്ളി-ഭരണിക്കാവ്-ശാസ്താംകോട്ട-കെ.എം.എം.എൽ വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
