കുറ്റ്യാടി കായക്കൊടിയിലും അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാര്‍; ആശങ്ക നിലനിൽക്കുന്നതിനാൽ പ്രദേശത്തെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

SEPTEMBER 22, 2026, 9:58 PM

കോഴിക്കോട്: കുറ്റ്യാടി കായക്കൊടിയിലും അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാര്‍.ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കായക്കൊടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എഎം യുപി സ്‌കൂള്‍, കൂവക്കുന്ന് എല്‍പി സ്‌കൂള്‍ എന്നിവയ്ക്കും മദ്രസകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

രാത്രി 10മണിയോടെയാണ് ജീവിയുടെ സാന്നിധ്യം മനസിലാക്കിയത്.തുടർന്ന്, പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. പ്രദേശത്ത് പരിശോധ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രിവരെ നീണ്ട പരിശോധന 12 മണിയോടെ അവസാനിപ്പിക്കുകയായിരുന്നു.പ്രദേശത്ത് ഇന്നും തെരച്ചില്‍ നടത്തും. ജാഗ്രത പാലിക്കണമെന്നും തെറ്റായ പ്രചരണം നടത്തരുതെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങളായി കോഴിക്കോട് നാദാപുരത്ത് വന്യജീവിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ ആക്രമണത്തിന് ഇരയായ സാഹചര്യത്തില്‍ പുലിയാണ് നാട്ടിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തില്‍ രണ്ട് ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam