സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തെരഞ്ഞെടുത്തു

SEPTEMBER 23, 2026, 7:59 AM

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു.പൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊയ്യോട് ഉമർ മുസ്ലിയാരെ തിരഞ്ഞെടുത്തത്.

എം ടി അബ്ദുല്ല മുസ്‌ലിയാരാണ് പുതിയ ട്രഷറർ. വൈസ് പ്രസിഡന്റുമാരായി എ വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, വി മൂസക്കോയ മുസ്‌ലിയാർ എന്നിവരേയും ജോയിന്‍റ് സെക്രട്ടറിയായി ഹൈദർ ഫൈസി പനങ്ങാങ്ങരയേയും തിരഞ്ഞെടുത്തു.

അതിനിടെ, ഉമർ ഫൈസി മുക്കമടക്കമുള്ള നേതാക്കൾക്കെതിരായ പരാതിയിൽ മുശാവറ ഇന്ന് തീരുമാനം എടുത്തില്ല. വഖഫ് ബോർഡിൽ ആർഎസ്എസ് അംഗങ്ങളെ ഉൾപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നുവെന്ന സിപിഎം വേദിയിലെ പ്രസംഗത്തിലാണ് ഉമർ ഫൈസിക്കതിരായ നീക്കം സമസ്തയിൽ ശക്തമായത്.ഈ പരാതികൾ പരിഗണിക്കുന്നതിനായി 8 അംഗ ഉന്നത സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam