കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരത്തിനെ ന്യായീകരിച്ച കെ ടി ജലീല്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതിയുടെ മറുപടി.
'സ്ത്രീവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ തെറ്റില്ല എന്ന്! വിയോജിക്കുന്നവര്‍ക്ക് അതാകാമെന്നും, എന്തൊരൗദാര്യം', എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്. കാന്തപുരത്തിന് മതപരമായ കാര്യങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്നും അതിനെ എതിര്‍ക്കാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നുമായിരുന്നുകെ ടി ജലീല്‍ പറഞ്ഞത്.
മതപണ്ഡിതര്‍ മതശാസനകളുമായി ബന്ധപ്പെട്ടാണ് അഭിപ്രായങ്ങള്‍ പറയുന്നതെന്നും ആ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും ജലീല്‍ പറഞ്ഞിരുന്നു.അതിനിടെ മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനുവമായി കേരള മുസ്ലീം ജമാഅത്ത് എറണാകുളം ജില്ലാ അധ്യക്ഷന്‍ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം അപക്വമെന്ന് സയ്യിദ് സി ടി ഹാഷിം തങ്ങള്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രി മത പണ്ഡിത വേഷമെടുക്കുന്നത് ശരിയല്ലെന്നും വിമര്‍ശനമുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണം അപക്വമാണ്. കിട്ടിയ ഉപദേശമനുസരിച്ചാകാം മുഖ്യമന്ത്രി പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
