സ്ഥാനത്തിന്റെ താൽപര്യം സതീശന്റെ കയ്യിൽ ഭദ്രം: സി ദിവാകരൻ

SEPTEMBER 2, 2026, 8:34 PM

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. 

നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താൽപര്യം സതീശന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചുവെന്ന് സി ദിവാകരൻ പറഞ്ഞു.

'കേരളത്തിന്റെ പ്രിയങ്കരനായ, കേരളത്തിന്റെ സ്പന്ദനമായ വി ഡി സതീശനാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. അദ്ദേഹമായതുകൊണ്ടാണ് ഞാൻ രണ്ട് മണിക്കൂറോളം കാത്തിരുന്നത്. സാധാരണ ഞാൻ ആരെയും കാത്തിരിക്കാറില്ല. അത് എന്റെ സ്വഭാവമാണ്.

vachakam
vachakam
vachakam

നൂറ് ദിവസം കൊണ്ട് കേരളത്തിന്റെ താൽപര്യം സതീശന്റെ കയ്യിൽ ഭദ്രമാണ് എന്ന് തെളിയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സർക്കാർ പാവപ്പെട്ടയാളുകൾക്ക് വേണ്ടി, അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളോട് സഹകരിക്കാൻ കഴിയുന്നതാണ്', എന്നായിരുന്നു സി ദിവാകരൻ പ്രസംഗിച്ചത്.

  സി ദിവാകരനെ മുഖ്യമന്ത്രി വി ഡി സതീശനും പ്രശംസിച്ചു. ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്ത് നോക്കി പറയുന്ന നേതാവ് ആണ് സി ദിവാകരൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam