മെസിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടി രൂപീകരിക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

SEPTEMBER 2, 2026, 10:02 PM

തിരുവനന്തപുരം: മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ എസ്ഐടി രൂപീകരിക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ആണ് തേടിയത്.

എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ എസ്ഐടി രൂപീകരിച്ചു മുന്നോട്ടുപോകാൻ കഴിയുമോ എന്നതിലടക്കമാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം എസ്ഐടി രൂപീകരിച്ച് ഉത്തരവ് ഇറങ്ങും.

ഇന്നലെ തന്നെ എസ്ഐടി രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു.

vachakam
vachakam
vachakam

മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്പോൺസറെ സുതാര്യമല്ലാതെ തിരഞ്ഞെടുത്തത് മുതലുള്ള മുഴുവൻ ക്രമക്കേടുകളും അന്വേഷിക്കാനാണ് നിർദേശം.മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന എസ്ഐടിക്കാകും സർക്കാർ രൂപം നൽകുക. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam