ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ലെന്ന്  മോട്ടോർ വാഹന വകുപ്പ്

SEPTEMBER 2, 2026, 4:48 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ്. ​

കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർടിഒ വഴി ടാക്സി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്നും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ചില വ്യക്തിഗത മോഡലുകൾ ടാക്സിയായി മാറ്റി ഉപയോഗിക്കുന്നതിനും നിർമ്മാതാക്കൾ നൽകുന്ന വാറന്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയിലും കമ്പനികൾക്ക് അവരുടേതായ നയപരമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം.

vachakam
vachakam
vachakam

വാഹനം നിർമ്മിച്ച കമ്പനിയുടെ ഈ നയപരമായ നിബന്ധനകളും എംവിഡിയുടെ രജിസ്ട്രേഷൻ നടപടികളും തമ്മിൽ കൂട്ടിക്കുഴച്ചാണ് രജിസ്ട്രേഷൻ നിഷേധിക്കുന്നു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്.

നിയമാനുസൃതമായ സ്പീഡ് ഗവർണറും ട്രാക്കിങ് ഡിവൈസും ഘടിപ്പിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്ന ഏത് വാഹനത്തിനും കേരളത്തിൽ ടാക്സി രജിസ്ട്രേഷൻ ലഭിക്കുന്നതാണെന്നും മോട്ടോർ വാഹനവകുപ്പ് കുറിച്ചു.

മോട്ടോർ വാഹനവകുപ്പിന്റെ കുറിപ്പ്

vachakam
vachakam
vachakam

ഇലക്ട്രിക് വാഹനങ്ങൾ ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമില്ല: 

പ്രചരിക്കുന്ന വാർത്തകളിലെ  യഥാർത്‌ഥ്യം എന്ത്?

​സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) ടാക്സി പെർമിറ്റോ  രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

​കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ (CMVR/KMVR) അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർ.ടി.ഒ വഴി ടാക്സി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. 

ഈ വിഷയത്തിൽ യഥാർത്ഥ വസ്തുതകൾ താഴെ പറയുന്നവയാണ്:

​കേരളത്തിൽ ഒരു ഇലക്ട്രികോ അല്ലാത്തതോ ആയ വാഹനം ടാക്സിയായി രജിസ്റ്റർ ചെയ്യണമെങ്കിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കാര്യങ്ങൾ ഇവയാണ്:

1.​CMVR 118 പ്രകാരം വേഗത 80 km/h ആയി ക്രമീകരിക്കുന്ന, AIS 018 മാനദണ്ഡങ്ങൾ പാലിക്കുന്ന സ്പീഡ് ഗവേണർ ഘടിപ്പിച്ചിരിക്കണം.

2.​CMVR 125H, KMVR 151A എന്നിവ പ്രകാരമുള്ള AIS 0140 മാനദണ്ഢങ്ങൾ പാലിക്കുന്ന അംഗീകൃത വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് നിർബന്ധമാണ്.

3.​CMVR 50, 51 പ്രകാരം ഇലക്ട്രിക് ടാക്സികൾക്ക് നിർബന്ധമാക്കിയിട്ടുള്ള പച്ച പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങളുള്ള നമ്പർ പ്ലേറ്റ് വേണം ഉപയോഗിക്കാൻ.

​4. ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമായ ടാക്സേഷൻ നിയമപ്രകാരമുള്ള നികുതി അടച്ചിരിക്കണം

.​5. ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സിയാകാൻ പ്രത്യേകിച്ചൊരു നിരോധനമോ മറ്റ്  തടസ്സങ്ങളോ നിലവിലില്ല.

​മേൽപ്പറഞ്ഞ സാങ്കേതിക സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കി അപേക്ഷിക്കുന്ന പക്ഷം, ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിന് വകുപ്പിൻ്റെ  ഭാഗത്തുനിന്ന് യാതൊരു തടസ്സവുമില്ല. കൂടാതെ നിലവിൽ പെർമിറ്റ് ആവശ്യമില്ല എന്ന ആനുകൂല്യം കൂടിയുണ്ട് 

​എന്നാൽ

​വാഹന നിർമ്മാതാക്കൾ ചില മോഡലുകൾ 'വ്യക്തിഗത ഉപയോഗത്തിന്' (Personal Vehicle) വേണ്ടിയും മറ്റു ചിലത് 'കമേഴ്‌സ്യൽ/ഫ്ലീറ്റ്' ആവശ്യങ്ങൾക്ക് വേണ്ടിയുമാണ് നിർമ്മിക്കുന്നത്.

 വ്യക്തിഗത ആവശ്യത്തിന് വാങ്ങുന്ന വാഹനങ്ങൾ പിന്നീട് ടാക്സിയായി മാറ്റുമ്പോൾ (NTV to TV) മോട്ടോർ വാഹന വകുപ്പ് അത് തടയുന്നില്ല.

​എന്നാൽ ചില കമ്പനികളുടെ / മോഡലുകൾ വ്യക്തിഗത വാഹനങ്ങൾ ടാക്സിയായി മാറ്റി ഉപയോഗിക്കുന്നതിനും  നിർമ്മാതാക്കൾ നൽകുന്ന വാറന്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയിലും കമ്പനികൾക്ക് അവരുടേതായ നയപരമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം.

 വാഹനം നിർമ്മിച്ച കമ്പനിയുടെ ഈ നയപരമായ നിബന്ധനകളും MVD യുടെ രജിസ്ട്രേഷൻ നടപടികളും തമ്മിൽ കൂട്ടിക്കുഴച്ചാണ് രജിസ്ട്രേഷൻ നിഷേധിക്കുന്നു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്.

നിയമാനുസൃതമായ സ്പീഡ് ഗവേണറും ട്രാക്കിംഗ് ഡിവൈസും ഘടിപ്പിച്ച് ആവശ്യമായ നടപടികൾ പൂർത്തിയാക്കുന്ന ഏത് വാഹനത്തിനും കേരളത്തിൽ ടാക്സി രജിസ്ട്രേഷൻ ലഭിക്കുന്നതാണ്.  അതിനാൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ടാക്സി രജിസ്ട്രേഷൻ  നിഷേധിക്കുന്നുവെന്ന പ്രചാരണങ്ങളിൽ വസ്തുതയില്ല എന്നറിയിച്ചുകൊള്ളുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam