വാഷിംഗ്‌ടൺ : അമേരിക്കയിലെയും കാനഡയിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ ഡ്രൈവിംഗ് ലൈസൻസുകളുടെയും മറ്റ് തിരിച്ചറിയൽ രേഖകളുടെയും വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെച്ചതായി റിപ്പോർട്ട്. സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായും ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ അറിയിച്ചു.
പ്രമുഖ സൈബർ സുരക്ഷാ പത്രപ്രവർത്തകനായ ബ്രയാൻ ക്രബ്സ് ആണ് 'നെക്സസ്' എന്ന ഡാർക്ക് വെബ് സൈറ്റ് വഴി വിവരങ്ങൾ ചോർന്നത് ആദ്യം കണ്ടെത്തിയത്. 15 കോടിയിലധികം ഡ്രൈവിംഗ് ലൈസൻസുകളും വ്യാജരേഖ ചമയ്ക്കാൻ ഉപയോഗിക്കാവുന്ന കാർഡുകളുമാണ് വിൽപനയ്ക്കുള്ളത്.
മുൻനിര ഐഡന്റിറ്റി വെരിഫിക്കേഷൻ കമ്പനിയായ 'ഐ.ഡി സ്കാൻ ഡോട്ട് നെറ്റ്' എന്ന സ്ഥാപനത്തിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. ഹെർട്സ് കാർ റെന്റൽ, ഗ്യാസ് സ്റ്റേഷനുകൾ, മറ്റ് വ്യാപാരികൾ എന്നിവർ നൽകിയ സ്കാനിംഗ് ഡാറ്റയിൽ നിന്നാണ് ഉപഭോക്താക്കളുടെ ലൈസൻസ് വിവരങ്ങൾ ചോർന്നത്.
വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്ത് വൻതോതിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ ഉത്തര അമേരിക്കയിലെ സമീപകാലത്തെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് സൈബർ വിദഗ്ദ്ധർ ഇതിനെ കാണുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
