ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണ കാലത്ത് ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു.2021 മുതൽ 2026 വരെയുള്ള കാലയളവിലാണ് കർഷകർക്കും അധ്യാപകർക്കുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ കേസുകൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ നിരവധിയാളുകൾ കടുത്ത പ്രതിസന്ധിയും പ്രയാസങ്ങളും അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
സംസ്ഥാനത്തിന്‍റെ നട്ടെല്ലായ കർഷകരെ, പരന്തൂർ വിമാനത്താവള പദ്ധതിക്കെതിരെ അടക്കമുള്ള പ്രതിഷേധങ്ങളുടെ പേരിൽ കേസിൽ കുടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച അധ്യാപകർക്കെതിരെയും സമാനമായ രീതിയിൽ കേസെടുത്തെന്നും ആ കേസുകളെല്ലാം ഇപ്പോഴും തീർപ്പാകാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കേസ് മുഴുവൻ പിൻവലിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചതെന്ന് വിജയ് പ്രഖ്യാപിച്ചു.
ഈ സർക്കാർ കർഷകർക്കും അധ്യാപകർക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കും ഒപ്പം ഉറച്ചുനിൽക്കും എന്ന് വിജയ് വ്യക്തമാക്കി. സർക്കാരിന്‍റെ ഈ തീരുമാനം ജനങ്ങളുടെ അവകാശങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാധാരണക്കാരും ഭരണകൂടവും തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വിജയ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
