കുവൈറ്റ് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും അപകടകരമായ തലത്തിലേക്ക് ഉയര്‍ന്നതോടെ ഗള്‍ഫ് മേഖലയും ആഗോള സാമ്പത്തിക രംഗവും ഒരുപോലെ ആശങ്കയിലായിരിക്കുകയാണ്. പശ്ചിമേഷ്യയില്‍ മാസങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ യുദ്ധ സമാന സാഹചര്യമാണിത്. തെക്കന്‍ ഇറാനിലെ ഖുസെസ്ഥാന്‍ പ്രവിശ്യയിലും പടിഞ്ഞാറന്‍ പ്രവിശ്യയായ കെര്‍മന്‍ഷാ-യിലും അമേരിക്കന്‍ സേന പുലര്‍ച്ചെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തി. ഈ ആക്രമണങ്ങളിലായി ആകെ 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ പ്രധാനപ്പെട്ട റഡാര്‍, സാറ്റലൈറ്റ്, മിസൈല്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തതായി അമേരിക്ക അവകാശപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ അയല്‍ രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കി. ബഹ്റൈനിലെ അമേരിക്കയുടെ ശൈഖ് ഇസാ സൈനിക താവളം, ജോര്‍ദ്ദാനിലെ ക്യാമ്പ് ടിടിന്‍ എന്നിവയ്ക്ക് നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇതോടൊപ്പം കുവൈറ്റിലെയും ഇറാഖിലെ ഇബിലിലെയും താമസ കേന്ദ്രങ്ങള്‍ക്ക് നേരെയും ഇറാന്റെ ഡ്രോണ്‍ പതിച്ചു. കുവൈറ്റിലെ ഒരു ബഹുനില കെട്ടിടത്തിന് ആക്രമണത്തില്‍ തീപിടിച്ചെങ്കിലും, ഫയര്‍ഫോഴ്‌സ് സമയബന്ധിതമായി ഇടപെട്ട് തീ അണച്ചതിനാല്‍ വന്‍ ദുരന്തവും ആളപായവും ഒഴിവായി.
സംഘര്‍ഷം ശകതമായതോടെ മേഖലയിലെ വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും താറുമാറായിട്ടുണ്ട്. തങ്ങളുടെ ഭൂപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുണ്ടായ ഇറാന്റെ സൈനിക നടപടികളെ ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മൂസ് കടലിടുക്കില്‍ കനത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തില്‍ താഴെ ചരക്ക് കപ്പലുകള്‍ മാത്രമാണ് ഇതുവഴി കടന്നുപോയത്.
അതിര്‍ത്തിയിലെ ഈ സംഘര്‍ഷങ്ങള്‍ ആഗോള വിപണിയെയും ഉലച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന് ബാരലിന് 95 ഡോളറിന് മുകളിലെത്തി. അതേസമയം ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും സ്വര്‍ണ വില മൂന്നാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നതും ശ്രദ്ധേയമാണ്. യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാനായി വന്‍ശക്തി രാജ്യങ്ങളുടെ ഇടപെടലിനായി കാത്തിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം.
English Summary
Tensions between the US and Iran have escalated significantly following US drone and missile strikes on Khuzestan and Kermanshah provinces that killed 11 people and targeted Iranian Revolutionary Guard radar, satellite, and missile infrastructure. In retaliation, Iran launched strikes hitting US bases including Sheikh Isa in Bahrain and Camp Titeen in Jordan, alongside targets in Iraq and Kuwait where a high-rise residential building caught fire with no reported casualties. The spiraling conflict has severely disrupted regional air travel and choked shipping through the Strait of Hormuz, driving global crude oil prices above $95 per barrel while gold prices dropped to a three-week low, drawing strong condemnation from Gulf nations including Qatar, Kuwait, and Bahrain.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
