അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 25,000 ദിര്‍ഹം സമ്മാനം. അബുദാബിയില്‍ താമസിക്കുന്ന നഴ്സായ ബിനോദ് സെബാസ്റ്റ്യനാണ് സമ്മാനം അടിച്ചത്. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനോദ് ബിഗ് ടിക്കറ്റ് എടുത്തത്. ബിനോദ് ഉള്‍പ്പെടെ നാലു പേരാണ് ഇ-ഡ്രോയില്‍ വിജയിച്ചത്. ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ള വിജയികള്‍.
'ഒരു സുഹൃത്താണ് ബിഗ് ടിക്കറ്റ് തെരഞ്ഞെടുത്തത്. കോള്‍ ലഭിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ചാണ് പങ്കെടുക്കാറ്. ഒരുമിച്ചു വിജയിച്ചപ്പോള്‍ വളരെ സന്തോഷം തോന്നുന്നു.' ബിനോദ് പറഞ്ഞു.ബംഗ്ലാദേശില്‍ നിന്നുള്ള വിജയികളില്‍ ഒരാള്‍ അല്‍ എയ്നില്‍ ജീവിക്കുന്ന കമറുല്‍ ഇദ്രിഷ് മിയയാണ്. ഒരു സംഘത്തോടൊപ്പം ചേര്‍ന്നാണ് ഡ്രൈവറായ മിയ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും അദ്ദേഹം പറയുന്നു.
ബിസിനസ്സുകാരനായ മുഹമ്മദ് മാമുന് ആണ് രണ്ടാമത്തെ ബംഗ്ലാദേശി വിജയി. അജ്മാനിലാണ് അദ്ദേഹം സ്ഥിരതാമസം. 20 പേരുടെ സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റെടുത്തത്.ഫിലിപ്പീന്‍സില്‍ നിന്നുള്ള ജെയ് മൈക്കിളാണ് മൂന്നാമത്തെ ഇ-ഡ്രോയിലെ അവസാനത്തെ വിജയി. അബുദാബിയിലാണ് അദ്ദേഹം കഴിഞ്ഞ 17 വര്‍ഷമായി താമസിക്കുന്നത്. എട്ട് പേരുടെ സംഘത്തോടൊപ്പമാണ് ടിക്കറ്റെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
