അഫ്ഗാനിസ്താനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരെ കായികക്ഷമതയ്ക്ക് വിധേയമായാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിക്കേറ്റ കളിക്കാരെ കൈകാര്യം ചെയ്യുന്നതിൽ അടുത്തിടെ കടുത്ത വിമർശനം നേരിട്ട സാഹചര്യത്തിൽ, സെലക്ഷൻ നയത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ബി.സി.സി.ഐ.കളിക്കാരുടെ ഫിറ്റ്നസ് കാര്യത്തിൽ 100 ശതമാനമല്ല, മറിച്ച് 200 ശതമാനം ഉറപ്പുണ്ടെങ്കിൽ മാത്രമേ ഇനിമുതൽ അവരെ മത്സരങ്ങൾക്കായി ഇറക്കൂ എന്ന് ബി.സി.സി.ഐ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പരിക്കേറ്റ കളിക്കാരെ വീണ്ടും ടീമിലേക്ക് തിടുക്കപ്പെട്ട് തിരികെ കൊണ്ടുവരുന്നതിലും, തുടർന്ന് അവർ വീണ്ടും പരിക്കേറ്റ് പുറത്താകുന്നതിലും ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസ് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ പുതിയ കടുപ്പമേറിയ തീരുമാനം കൈക്കൊണ്ടത്.
സെപ്റ്റംബർ 13-ന് ഡൽഹിയിൽ ആരംഭിക്കുന്ന ഒന്നാം ട്വന്റി-20 മത്സരത്തിൽ ജസ്പ്രീത് ബുംറയും നിതീഷ് കുമാർ റെഡ്ഡിയും കളിക്കാൻ സജ്ജരാകുമെന്നാണ് സൂചന. എന്നാൽ ഹർഷിത് റാണയുടെയും വാഷിംഗ്ടൺ സുന്ദറിന്റെയും കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
