വാവ്‌റെ : പുരുഷ ലോകകപ്പ് ഹോക്കി കിരീടം വീണ്ടും ജർമ്മനിക്ക്. ബെൽജിയത്തിൽ നടന്ന ഫൈനലിൽ സ്‌പെയ്‌നിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജർമ്മനി തോൽപ്പിച്ചത്. 44-ാം മിനിട്ടിൽ മൈക്കേൽ സ്ട്രൂത്തോഫ് നേടിയ ഗോളിനായിരുന്നു ജർമ്മൻ ജയം. ഇത് നാലാം തവണയാണ് ജർമ്മനി ഹോക്കി ലോകകപ്പ് നേടുന്നത്. ഇതോടെ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടുന്ന ടീമെന്ന പാകിസ്ഥാന്റെ റെക്കാഡിനൊപ്പം ജർമ്മനിയുമെത്തി.
പ്രാഥമിക റൗണ്ടിൽ 5-1ന് മലേഷ്യയെ തോൽപ്പിച്ച് തുടങ്ങിയ ജർമ്മനി ബെൽജിയത്തെ 1-0ത്തിന് തോൽപ്പിക്കുകയും ഫ്രാൻസുമായി 1-1ന് സമനില വഴങ്ങുകയും ചെയ്ത് പൂൾ ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ സ്‌പെയ്‌നിനോട് 2-1ന് തോറ്റെങ്കിലും ഓസ്‌ട്രേലിയയെ 4-2ന് തോൽപ്പിച്ച് സെമിയിലേക്ക് കടന്നു. സെമിയിൽ അർജന്റീനയെ 2-1ന് തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. അർജന്റീന ലൂസേഴ്‌സ് ഫൈനലിൽ നെതർലാൻഡ്‌സിനെ 2-1ന് തോൽപ്പിച്ച് മൂന്നാം സ്ഥാനത്തെത്തി.
1975ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടെത്തിയ ഇന്ത്യ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ റൗണ്ടിൽ പൂൾ ഡിയിൽ വെയിൽസിനേയും പാകിസ്ഥാനെയും തോൽപ്പിക്കുകയും ഇംഗ്‌ളണ്ടിനോട് തോൽക്കുകയും ചെയ്ത ഇന്ത്യ രണ്ടാം റൗണ്ടിൽ നെതർലാൻഡ്‌സിനോടും അർജന്റീനയോടും തോറ്റതോടെയാണ് സെമി കാണാതെയിരുന്നത്. ഏഴാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്ത്യ ബെൽജിയത്തോട് ഷൂട്ടൗട്ടിൽ തോൽക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
