മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നിർമ്മിച്ച് നൽകിയ സംഭവം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

SEPTEMBER 1, 2026, 3:46 AM

മലപ്പുറം: മലപ്പുറം ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നിര്‍മ്മിച്ച് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തും. 

സബ് ആര്‍.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിന്‍ വിവരങ്ങളും ദുരുപയോഗം ചെയ്ത് അര്‍ഹതയില്ലാത്തവര്‍ക്കും മുന്‍പ് ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഉണ്ടാക്കി നല്‍കിയെന്നാണ് കണ്ടെത്തല്‍.

തട്ടിപ്പിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോ എന്നും ഏതൊക്കെ ഏജന്‍സികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വിജിലന്‍സ് സംഘം വിശദമായി പരിശോധിക്കും.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam