കൊച്ചി: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. വെള്ളിയാഴ്ചയോടുകൂടി എംബസിയിൽ പേപ്പറുകൾ പൂർത്തിയാകും.
കഴിഞ്ഞ ദിവസമാണ് കാലിഫോർണിയയിൽ തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവും കൊല്ലപ്പെട്ടത്.
അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി കാറിടുപ്പിച്ച് കൊല്ലുകയായിരുന്നു. ആൻമേരി ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിലും ആയിരുന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന ഈരാറ്റുപേട്ട സ്വദേശിനി അനില ബേബി പൊലീസ് കസ്റ്റഡിയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
