മലപ്പുറം: ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപണ വിധേയനായ എംവിഡി ഉദ്യോഗസ്ഥന്റെ മൊഴി.
അരീക്കോട് പൊലീസിന്റെ നേതൃത്വത്തിലാണ് കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഓട്ടോറിക്ഷയുടെ അനാവശ്യ ഫിറ്റിങ്സുകളും സ്റ്റീൽ യാർഡും നീക്കം ചെയ്ത് വരാൻ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നും നിയമപരമായ കാര്യങ്ങൾ മാത്രമാണ് ഉദ്യോഗസ്ഥ തലത്തിൽ വിശദീകരിച്ചതെന്നും അദ്ദേഹം മൊഴി നൽകി.
അതേസമയം, ഷൗക്കത്തിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.
ഷൗക്കത്തിന്റെ മൊബൈൽ ഫോൺ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് കുടുംബത്തിന് തിരിച്ചുനൽകിയിരുന്നു. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാത്തതിൽ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
