പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകി; തൃശൂരിൽ ബാറുടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

SEPTEMBER 1, 2026, 1:05 AM

തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു.മണ്ണുത്തി പോലീസാണ് കേസെടുത്തിരിക്കുന്നത്.

തൃശൂർ മണ്ണുത്തി മയൂര ബാറിലാണ് 17-കാരന് മദ്യം നൽകിയത്.പിന്നാലെ 17-കാരൻ അടിപിടിയുണ്ടാക്കുകയായിരുന്നു.തുടന്ന് പോലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് 17 വയസ്സ് മാത്രമാണ് പ്രായമെന്ന് തിരിച്ചറിഞ്ഞത്. 

സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മയും പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam